Tuesday, November 19, 2013

കവിതകൾ, രാത്രികൾ...

ചുറ്റുവട്ടങ്ങളുടെയിട്ടാവട്ട-
ങ്ങളിലൊതുങ്ങി,
വൃത്തത്തിൽകുരുങ്ങി-
യലങ്കാരങ്ങളവശേഷി-
ക്കാതെ  ഞാൻ, എന്റെ കവിതകൾ...

പ്രണയം കൊണ്ടടിമുടി
തളിർക്കുമ്പൊഴും
കാർമേഘക്കീറുകൾ, വിങ്ങലുകൾ,

തുലാത്തോർച്ചകൾ,
രാത്രികൾ...

ഞാൻ പറയാതെപോയ  കഥകൾ
നീയറിയാതെ പോയ കാലങ്ങൾ...

1 comment:

  1. പറഞ്ഞില്ലെങ്കിലും ഞാനറിഞ്ഞ നോവുകള്‍, സഖി,
    പലതുടെങ്കിലും ഇനിപ്പുതിയതുണ്ടാവില്ലല്ലോ

    ReplyDelete