Monday, July 26, 2010

വെറുതെയിരിപ്പിന്റെ വേവലാതികള്‍...

വെറുതെ വന്നു പോകുന്നവരോടെല്ലാം വെറുപ്പ്‌;
എന്തിനു പിന്നേം പിന്നേം ന്നു ചോദ്യം...
വരാത്തവരോടോ, വന്നൂടെയെന്നും...!

 മഴ ഇലകളില്‍ തടഞ്ഞു വീഴുന്ന ശബ്ദം
ഉറക്കം കളയുന്നു...
പാതിരാത്രിയും കഴിഞ്ഞു വന്നതാണ്‌,

പുലരും മുന്നേ വിളിച്ചുണര്‍ത്തിയെന്നു പരിഭവം...


കഴുകാത്ത തുണികള്‍ കൂട്ടിയിട്ട കസേരകളില്‍
വെറുതെയിരുന്നു  നേരം കൊല്ലാനുള്ള സ്ഥലം
അപഹരിക്കപ്പെട്ടു കിടക്കുന്നു...
വായിച്ചിട്ടും വായിച്ചിട്ടും തീരാതെ ഒരു പുസ്തകം
മേശപ്പുറത്തു  തുറന്നു കിടക്കുന്നു...
എഴുതിയിട്ടുമെഴുതിയിട്ടും തീരാതെ , 
എന്തൊക്കെയോ ഉള്ളില്‍ വിങ്ങുന്നു...


മതി! നിര്‍ത്തുന്നു...
വെറുതെയിരിപ്പിന്റെ വേവലാതികളില്‍ 
വായനക്കാരനെ/വായനക്കാരിയെ
മുഷിപ്പിക്കുന്നതെന്തിന്...?
പണിയുള്ളവര്‍ പണിയെടുക്കട്ടെ...
ഭാഗ്യമെന്നല്ലാതെന്തു പറയാന്‍, 
ബോധം മറഞ്ഞിട്ടില്ല...!!!

മിതോഷ്ണം...

 അത്രമേല്‍ ആസക്തമാണ്-
ഉള്ളില്‍ തിളയ്ക്കുന്നത്...
പ്രലോഭനങ്ങള്‍ക്കുമേല്‍
പ്രാര്‍ത്ഥന വീഴുമ്പോഴോക്കെയും,
തണുത്ത് ഉറയുന്നുണ്ട്...
ഏതു വേനല്‍ച്ചൂടില്‍
ഉരുകിയോലിക്കുവാന്‍?

Friday, July 2, 2010

മുത്തശ്ശി

ഒരുപാടോര്‍മ്മകള്‍ ഉപ്പിലിട്ടത്‌,
പുറം ചുളുങ്ങിയും
അകം തിളങ്ങിയും...