പറഞ്ഞുകൊണ്ടേയിരിക്കുന്നത് ...
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ...
Friday, April 22, 2011
?
ഏതുഷ്ണമാപിനി കൊണ്ടളക്കും,
ദ്രവ്യത്തിന്റെ ഏതവസ്ഥയിലാണ്,
ഏതു ലാവയും തണുത്തുറഞ്ഞയീ
ഓര്‍മ്മപ്പാടുകള്‍?
Monday, April 11, 2011
എഴുതുന്നതിനെപ്പറ്റി...
എഴുതിയെഴുതി-
ത്തെളിഞ്ഞിട്ടാകണം
എഴുത്തു മുറിയാകെയൊരു
വെട്ടം!
എന്നിട്ടും ചിലതെഴുതാന്‍
കണ്ണടയ്ക്കണം...
വെളിച്ചത്തിന്റെ
അല്ലെങ്കില്‍
ഇരുട്ടിന്റെ
അതുമല്ലെങ്കില്‍
എഴുത്തിന്റെയോരോ
കളികളെ!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)