പറഞ്ഞുകൊണ്ടേയിരിക്കുന്നത് ...
പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ...
Wednesday, October 9, 2013
ഓർമ്മകൾ, ഭൂപടങ്ങൾ...
നീയില്ലാത്തതുകൊണ്ടു മാത്രം,
മാറാല മൂടി, യച്ചുതണ്ടിൽ
ചരിഞ്ഞുറങ്ങുന്നു,
പുതിയ രാജ്യങ്ങളില്ലാത്ത
പഴയ ഗ്ലോബുപോലെ-
യെന്റെയോർമ്മകൾ.
ഭൂതകാലത്തെയും മായ്ച്ചു
വിരലുകൾ നിന്നെയെഴുതുന്നൂ,
പുതിയ ഭൂപടങ്ങളിൽ.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)