Friday, January 4, 2013

ഇരു ധ്രുവങ്ങളിലും ശൈത്യം.

ഇരു ധ്രുവങ്ങളിലും ശൈത്യം.

കടല്‍ കാറ്റ് വീശി കറുത്ത
മേലാകെ-
യുള്ളാകെ
ചുട്ടു പൊള്ളുന്ന  വേനല്‍........

ഒരു കല്ലുരുട്ടി
നെഞ്ചിലേയ്ക്കും
പിന്നവിടുന്നു താഴെയ്ക്കുമെന്ന പോല്‍,
കയറ്റിറക്കങ്ങളുടെ യാത്രയില്‍,
കപ്പല്‍ചേഛദം വന്ന വാക്കുകള്‍
പ്രാണനില്‍
പടര്‍ന്നു പൊള്ളുന്ന വേനല്‍!!............

വിരല്‍ത്തുമ്പില്‍ വിയര്‍പ്പു പൊടിയുന്ന
മഷി പടരുന്ന
കവിത പരന്നു
കണ്ണ് നിറയുന്ന വേനല്‍..

ഇരു ധ്രുവങ്ങളിലും ശൈത്യം.