Tuesday, December 21, 2010

കലണ്ടര്‍















കലണ്ടറില്‍ ഡിസംബറിന്റെ-
യോരത്ത് നീയിരിക്കുന്നു,
പുകച്ചുരുളുകള്‍ക്കുള്ളില്‍,
തണുത്ത്തിറങ്ങുന്ന വൈകുന്നേരങ്ങളില്‍;
വാക്കുകള്‍ വരണ്ടു നില്‍ക്കുന്നു
നിന്റെ കണ്ണില്‍, എന്റെ ചുണ്ടില്‍...

വയല്‍ കടന്നു മുളകുപാടങ്ങള്‍-
ക്കിപ്പുറം വേനലെത്തി;
ഉരുകിയുരുകിയില്ലാതെയായി 
ഉപ്പുകെട്ടു ഞാനും നീയും,
ഉറ കെടാതെ പിന്നെയും...

മഴയുടെ കര്‍ട്ടന്‍ വലിച്ചിട്ടു
കുട ചൂടാതെ നീ പോയ രാത്രിയില്‍
തോരാതെ പെയ്തുതീര്‍-
ന്നൊടുവിലൊരു മൗനം...

വഴി തെറ്റിയെങ്കിലും
നീ വന്നു കയറുന്ന രാത്രി-
യുണ്ടായിരുന്നെങ്കില്‍...
ഈ ചതുരക്കള്ളികളിലൊന്നില്‍...!