മതിൽക്കെട്ടും പടികളുമെന്നിങ്ങനെ-
യാടയലങ്കാരങ്ങളുള്ള,
ഒഴുക്കില്ലാത്തൊരു കുളത്തിലെ,
ഒറ്റയ്‌ക്കൊരു മത്സ്യത്തിന്റെ,
ഒരു തുണ്ടാകാശം നോക്കിയുള്ള
പിടച്ചിലുകൾ.
പുറമേയ്ക്കായിരം കളം വരച്ച്
ആഴങ്ങളിലേക്കൂളിയിടലുകൾ.
ആകാശനീലയാകെ ചിതറിച്ച്
ചില കുതിച്ചുയരലുകൾ.
എന്റെ മാത്രം എന്റെ മാത്രം ഏകാന്തതകൾ.