Thursday, August 16, 2012

അഹം!

മഴയൊലിച്ച്
വെയിലിറങ്ങി
മരങ്ങള്‍ക്കിടയില്‍
ചില വള്ളികള്‍,
ഇടയ്ക്കൊന്നു പൂത്തും
മുറയ്ക്കൊന്നു തളിര്‍ത്തും
പറ്റിക്കൂടിയങ്ങനെ...

കടലൊതുക്കി
തിരകള്‍ താണ്ടി
മണലുരഞ്ഞു
ചില ശംഖുകള്‍,
അടക്കിയൊന്നാര്‍ത്തും 
ഒതുക്കിയൊന്നിരമ്പിയും
കരയ്ക്കടിഞ്ഞങ്ങനെ...


No comments:

Post a Comment