Sunday, September 19, 2010

ഒതപ്പ്*

എന്നെപ്പറ്റി ഞാനറിയുന്നതോന്നുമല്ല
ഞാനെന്നു, മാര്‍ഗലീത്താ,
നിന്റെ മൂന്നാമത്തെ ഒതുക്കുകല്ലില്‍
ചവിട്ടി നിന്ന് ഞാനറിയുന്നു.
കാലവര്‍ഷത്തില്‍ കുത്തോലിച്ചു വന്ന
മണല്‍ വിതറിയെന്റെ പൂര്‍വികര്‍ എനിക്കൊ-
രുക്കിയ വഴിയിലൂടെ,
ഒരമ്മമാവിന്റെ തണലിലൂടെ
ഞാനും വീട്ടിലേക്കു വരുന്നു,
എന്നെ തിരിച്ചറിയുന്നു...
മാര്‍ഗലീത്താ! ''വായിച്ചു മടക്കിയ
ഒരു പുസ്തകം പോലെ"** നിന്നെ
ഞാനും അറിയുന്നു...
നിന്നെ പറ്റിയുള്ള ഓരോ വായനയും
എനിക്കൊരു പീഡാനുഭവമാകുന്നു...
ഉള്ളില്‍ കാലം കുലം കുത്തിയൊഴുകി-
യെന്നെയൊഴുക്കിക്കളയുന്നു,
ഞാന്‍ പരിശുദ്ധയാവുന്നു,
കാലദേശങ്ങളില്ലാത്ത  പ്രാര്‍ത്ഥനയാവുന്നു!

*ഒതപ്പ്: സാറാ ജോസഫ്‌ (നോവല്‍)
**നന്ദി: റോയ് ഫ്രാന്‍സിസ് കരീക്കന്‍.

3 comments:

  1. നല്ല എഴുത്ത്...
    നോവല്‍ വായിച്ചതിനു ശേഷം,അത്ര എളുപ്പമൊന്നും മനസ്സില്‍ നിന്നും മായില്ലെന്നു പറഞ്ഞു കൊണ്ട് മര്‍ഗലീത്ത കൂടെയുണ്ടാവാറുണ്ട്..

    ReplyDelete
  2. margaleetha still haunts me...
    piercing work sindhu chechi....kudos

    ReplyDelete
  3. @Rose: Thank You....
    @Neetha: Thank You Dear...Happy to c u here :)

    ReplyDelete