Monday, April 13, 2015

സമയദൂരം

ഭൂതകാലത്തെയടക്കം ചെയ്ത
വാക്കുകൾ,
തണുത്ത കാറ്റിൽ
ജനൽവിരികൾ നീക്കി വന്ന്,
വിരലുകൾ തൊടുന്നു.
എഴുത്തിലും പിടി തരാതെ
കുതറി,
ഓർമ്മകൾ
കാടു കയറുന്നു.
നിന്റെ ഭ്രാന്തോളമില്ലൊരു
കടലുമെന്നാർത്തൊരു
തിര വന്നു
കാലു മൂടുന്നു.

നിന്റെ പകൽ ചാരാൻ
നിന്നോളമോടിയെത്താ-
നൊരു  വഴിയുമില്ലാതൊ-
ടുവിലൊരു
രാത്രി കരയുന്നു.


2 comments:

  1. കൊള്ളാം ...
    അപ്പോൾ ഇനിയും പറഞ്ഞുകൊണ്ടേയിരിക്കുക

    ReplyDelete
  2. ഇപ്പോഴും ബ്ളോഗില്‍ എഴുതുന്നവരെ കാണുമ്പോള്‍ സന്തോഷം :)

    ReplyDelete